Harriet Monroe 02 - ഞാൻ തന്നെ Poem by Unnikrishnan Sivasankara Menon

Harriet Monroe 02 - ഞാൻ തന്നെ

Rating: 5.0

എന്തു ഞാൻ? ഞാൻ തന്നെയീ ധരിത്രിയാമമ്മ
തൻ നിരാകാരമേഘരൂപങ്ങളാം എല്ലാ ഓർമ്മകളുമോടെ;
യുവതിയാം പകലും അവൾക്ക് സോദരനാം രാവും
ഞാൻ തന്നെ, ഉള്ളതും പോയതുമാമോരോ ദൈവങ്ങളും.

ഹവ്വയായി പറുദീസയിൽ നടന്നു ഞാൻ
കിനാക്കണ്ടു രാഷ്ട്രങ്ങളെ, അറിവിന്നായ്
ധിക്കരിച്ചും മൃതിയെ; യതിൻ വിലയിൽത്തപിക്കാതെ-
യാദ്യമനുഷ്യശിശു ആദ്യമായ് ശ്വാസമെടുക്കവേ.

ദെബോറതൻ വിജയഗീതമാലപിച്ചത് ഞാൻ
ജൂഡിത്തിൻ വാളാലരികളെയരിഞ്ഞതും ഞാൻ
മാലാഖയോട് 'ഈശ്വരനാൽ നിയുക്ത ഞാൻ,
മാറി നില്ക്കൂ' എന്നാജ്ഞാപിച്ചതും ഞാൻ.

ആർക്കായി ഒരു രാജ്യം സ്വയം മൃതി വരിച്ചുവോ
അഭൗമസൗന്ദര്യത്തിൻ സ്ത്രീരൂപമാമാ ഹെലൻ ഞാൻ
തന്റെ മരണത്തിൽ ആന്റണിയ്ക്കൊപ്പം ലോകമാകെയും
നശിക്കാൻ ആർ കാരണമായോ, ആ ക്ലിയോപാട്രായും ഞാൻ.

ആ തെരുവുവേശ്യയും ഞാനാണ്, പുരുഷസ്പർശമേല്ക്കാത്ത
മുഖം മറച്ച സന്യാസിനിയും ഞാൻ തന്നെ;
മഹാറാണിയും ഭിക്ഷാംദേഹിയും ഒരുമിക്കുന്നത് എന്നിലാണ്
വിവേകത്തിൻ കാലം കുഞ്ഞുങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കും.

എക്കാലവും നിലനിൽക്കുന്ന ജീവൻ ഞാനാണ്,
വരുംകാലത്തെ പുതുമഹത്വവും ഞാനായിരിക്കും,
ഇല്ലാതാകുന്ന വേദന, അമരത്വത്തിലേയ്ക്കുയരും
ധീരമാം പരമാനന്ദവും ഞാൻ തന്നെയാകും.


This poem is Malayalam Translation of the poem "Myself" by Harriet Monroe

COMMENTS OF THE POEM

One of the most famous feminist poems.

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success