This is a translation of the poem 'Always' by Pablo Neruda
എനിക്കു മുമ്പേ നടന്ന കാര്യങ്ങളി-
ലില്ലെനിക്കഭ്യസൂയ.
നിൻ ചുമലിലൊരു പുരുഷനെയേന്തി
വന്നുകൊൾ നീ
വരൂ നീ, നിൻ മുടിച്ചുരുളിൽ ഒരു നൂറാണുങ്ങളുമായി
മുലകൾക്കിടയിൽ, പാദങ്ങൾക്കു നടുവിലും
ഒരായിരം പുരുഷന്മാരുമായിത്തന്നെ
വന്നുകൊള്ളുക നീ,
ഒരു പുഴയായ് നീ വരൂ,
മുങ്ങിമരിച്ച ആണുങ്ങൾ നിറഞ്ഞ്
വന്യമാമാഴിയിലേയ്ക്ക്
കാലാതിവർത്തിയായ് പതയും നുരച്ചാർത്തിലേക്ക്
നിറഞ്ഞൊഴിഞ്ഞ കാലത്തിലേക്ക്
ഒഴുകിവീഴുമൊരു പുഴയായ്!
വരൂ നീ
അവരെയെല്ലാവരേയും കൂട്ടി
വരൂ നീ
നിനക്കായ് ഞാൻ കാത്തുനില്ക്കുമിടത്തേക്ക്;
പക്ഷേ, അവിടെയെപ്പോഴും നാമിരുവരും തനിച്ചായിരിക്കും
എല്ലായ്പ്പോഴും നീയും ഞാനും മാത്രമായിരിക്കും
തനിയെ, യീ ഭൂമിയിലാകെ,
നമ്മുടേതു മാത്രമായ ജീവിതം തുടങ്ങുവാൻ.
This poem has not been translated into any other language yet.
I would like to translate this poem