വിജയം
നിന്റെ പ്രണയം എനിക്കാവശ്യമുണ്ടായിരുന്ന കാലത്ത്
നീ എന്നെ പ്രണയിച്ചിരുന്നെങ്കിൽ;
ഒരു ദിനം ഞാൻ തലയുയർത്തി നോക്കുമ്പോൾ
നിൻമിഴികൾ കണ്ടിരുന്നെങ്കിൽ
വന്യവും രുഗ്ണവും ദൈവനിന്ദാപരവുമായ
എന്റെ പ്രാർത്ഥനകൾ ഫലിച്ചിരുന്നെങ്കിൽ
ബുദ്ധിയും ദയയും നിറഞ്ഞ, തവിട്ടുനിറമുള്ള
നിന്റെ മുഖം ശോണാരുണിമ പൂണ്ടെങ്കിൽ
ആ വെളുത്ത ആട്ടിൻതല പുതുഭീതിയാൽ
നിയന്ത്രണാതീതമായി വിഷമിക്കുകയും
നാണിക്കുകയും ചെയ്തിരുന്നെങ്കിൽ
വിദൂരവിശുദ്ധിയിൽ നിന്ന് നീയെന്നിരികിൽ വന്നെങ്കിൽ;
ഭൂമിദേവിയുടെ വന്യവും ദൈവികവുമായ കൈകാലുകൾ
മെരുക്കപ്പെട്ടതായി, കുലുങ്ങിയതായി, എൻ സ്പർശത്തിൽ
വിറയ്ക്കുന്നതായി ഭൂമി അറിഞ്ഞിരുന്നെങ്കിൽ
ഞാൻ എന്നെത്തന്നെ കൊന്നുകളഞ്ഞിരിക്കുമോ
അതോ, ആ പതിതയാം നിന്നെയോ?
പക്ഷേ, നിന്നെ കാണാനും അറിയാനുമായി
ഇത്രയൊക്കെ ചെയ്ത അപരിചിതരായ ആ ദൈവങ്ങൾ
ഇതെന്തായാലും ചെയ്യില്ല; അവസാനത്തെ ഒരു നാണക്കേട്
എന്നെയൊഴിഞ്ഞുപോയി;
ഒരു കറുത്ത വാക്ക് ഉച്ചരിക്കപ്പെടാതെയും.
തനിച്ചാണു ഞാൻ; നീ ഇനിയുമുണർന്നുമില്ല.
This poem has not been translated into any other language yet.
I would like to translate this poem