രത്നങ്ങൾ
This is Malayalam translation of the poem 'Jewels' by Sara Teasdale.
നിന്റെ മിഴികളിൽ ഒരിക്കൽക്കൂടി നോക്കിയാൽ
അവയുടെ നോട്ടം എത്രദൂരം പോകുമെന്ന് എനിക്കറിയാം-
തിരികെ, മഞ്ഞിൻ മീതെ ഇന്ദ്രനീലനിഴലുകൾ
വീണ ഉദ്യാനത്തിലെ ഒരു പ്രഭാതത്തിലേക്ക്.
അല്ലെങ്കിൽ തിരികെ, വസന്തത്തിൽ ഓക്കുമരങ്ങളിലേക്ക്,
പച്ചിലത്തണൽതൻ വൈഡൂര്യത്തിലെൻ മുടിച്ചുരു-
ളഴിച്ചുകൊണ്ട്, നിൻകാൽമുട്ടുകളിൽ വിശ്രമിക്കു-
മെൻ ശിരസ്സിൽ നിൻ പ്രേമചുംബനമേകിയപ്പോൾ.
തിളങ്ങുമൊരിടംകൂടി നമുക്കോർമ്മിക്കാം-
എങ്ങിനെയാണോ ഇളംവെയിലിൽ ധവള-
മയമായ ഒരു വജ്രവിഭാതത്തിൽ നരച്ച കാടൻമല
അതിൻ ശിഖരത്തിൽ നമ്മെ പിടിച്ചുവെച്ചത്.
പക്ഷേ, ഞാനെൻമിഴികൾ നിന്നിൽ നിന്ന് തിരിക്കുകയാണ്,
പകലിൻ സുബോധത്തിൽ അണിയാൻ വയ്യാത്ത രത്നങ്ങൾ
രാത്രിയിൽ അണിഞ്ഞശേഷം അഴിച്ചുവയ്ക്കാൻ വേണ്ടി
പെണ്ണുങ്ങൾ തിരിയും പോലെ.
This poem has not been translated into any other language yet.
I would like to translate this poem