Sara Teasdale 54 - വിളക്കുകൾ Poem by Unnikrishnan Sivasankara Menon

Sara Teasdale 54 - വിളക്കുകൾ

Rating: 5.0

വിളക്കുകൾ
This is Malayalam translation of the poem 'Lights' by Sara Teasdale.

രാവിൽ നാം വീട്ടിൽ തിരിച്ചെത്തി
വാതിലടച്ചു കഴിയുമ്പോൾ,
നനുത്ത ഇരുട്ടിലും നമ്മുടെ
പ്രണയത്തിലും സുരക്ഷിതരായി,
ചിരപരിചിതമായ ചുമരുകളിലും
ഇരിപ്പിടങ്ങളിലും തറയിലും ആഹ്ലാദിച്ച്,
നിഴൽപതുങ്ങും മുറിയിൽ
നാമൊരുമിച്ചു നിൽക്കുമ്പോൾ,

ചിലമ്പിക്കും നഗരത്തെ താഴെ, ദൂരെ
സന്തോഷത്തോടെ ഉപേക്ഷിച്ച്,
താഴെ മഞ്ഞളിപ്പിക്കുന്ന വെളിച്ചത്തിൽക്കുളിച്ച-
തെങ്കിലും പല പാദപതനത്തിൽ ക്ഷീണിച്ച
നഗരവീഥിയിലേക്ക് നോക്കുമ്പോൾ
നാമിരുവരും വാക്കുകൾക്കതീതമാ-
മൊരനുകമ്പയാൽ നിറയുന്നു.

ഹേമന്തരാവ് സുവർണ്ണച്ചതുരങ്ങൾ പതിച്ചപോൽ
എണ്ണമില്ലാത്തത്ര ജനവാതിലുകളിൽ
ഉജ്ജ്വലപ്രകാശം തെളിയിച്ചിരുട്ടകറ്റാൻ
മനുജർ നന്നായി ശ്രമിച്ചിട്ടുണ്ട്;
എന്നാൽ ഇവിടെ നിൽക്കും നമുക്ക്
ഓരോ സ്വർണ്ണവിളക്കിനും പിന്നിലെ
കഠിന ജീവിതങ്ങളെപ്പറ്റി
തെളിഞ്ഞ ബോദ്ധ്യമുണ്ടാകുന്നു,
അത്, പക്ഷേ,
പൂർണ്ണമായും സന്തോഷകരമോ
അഭിമാനകരമോ, സ്വതന്ത്രമോ
ആകുന്നില്ലല്ലോ.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success