Sara Teasdale 55 - ഒരു നുള്ള് പൊടി Poem by Unnikrishnan Sivasankara Menon

Sara Teasdale 55 - ഒരു നുള്ള് പൊടി

Rating: 5.0

ഒരു നുള്ള് പൊടി

This is Malayalam translation of the poem 'Dust' by Sara Teasdale.

ഏറെക്കാലമായി ഒളിച്ചുവെച്ചിരുന്ന ഒരു വസ്തു-
വളരെ നാൾ മുമ്പ് ഒരു രഹസ്യസ്ഥലത്ത്
സൂക്ഷിച്ചിരുന്ന ഒരു രത്നക്കല്ല്- കണ്ടെത്താൻ
പോയപ്പോൾ, ഞാൻ വിറച്ചുപോയി!
കാരണം, അതിന്റെ ആഴമാർന്ന
ഇരുണ്ടുള്ള അഗ്നിയാണ് ഞാൻ
കാണാനാകുമെന്ന് കരുതിയിരുന്നത്;
പക്ഷേ, സംഭവിച്ചതാകട്ടെ,
എന്റെ മുഖത്തേയ്ക്ക്
ഒരു നുള്ള് പൊടി പറന്നുയർന്നു.

പണ്ടെങ്ങോ, ഏതൊരു വസ്തുവിനുവേണ്ടി
എന്റെ ജീവിതം വരെ കൊടുക്കുമായിരുന്നുവോ,
അതിപ്പോൾ വെറും പൊടിയായിത്തീർന്ന്
എന്റെ മിഴികളെ എരിക്കുന്നു, ദംശിക്കുന്നു.

അസാധാരണം തന്നെ!
ഒരു ഹൃദയം
എത്രയാവർത്തി
തകർക്കപ്പെട്ടതിനുശേഷമാണ്
കൊഴിഞ്ഞ വർഷങ്ങൾക്ക്
അതിന്
ബുദ്ധിയുളവാക്കുവാൻ
കഴിയുന്നത്!

COMMENTS OF THE POEM
Unnikrishnan E S 23 January 2022

How love, once cherished the most precious diamond, turns itself into a pinch of dust, over time….

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success