Sara Teasdale 58 - ഉഴുതുപൊടിഞ്ഞ പാടം Poem by Unnikrishnan Sivasankara Menon

Sara Teasdale 58 - ഉഴുതുപൊടിഞ്ഞ പാടം

Rating: 5.0

ഉഴുതുപൊടിഞ്ഞ പാടം

This is Malayalam translation of the poem 'The Broken Field' by Sara Teasdale.

തണുത്ത മഴയിൽ
ഉഴുതുമറിച്ചൊരിരുണ്ട വയലാ-
ണെന്നാത്മാവ്;
വേദനയാൽ
ഉഴുതുപൊടിച്ച വയലാ-
ണെന്നാത്മാവ്.

പുല്ലുകളും
കാറ്റിലാടും സുമങ്ങളും
വളർന്നിരുന്ന പാടം
ഉഴുതുപൊടിയായി
ഒന്നുകൂടി വിതക്കാൻ
തയ്യാറായിക്കിടക്കുന്നു.

മഹാനായ വിതക്കാരാ,
നീയെൻ വയലിൽ വീണ്ടും
കാലൂന്നുമ്പോൾ
എന്റെ ഉഴവുചാലുകളിൽ
കൂടുതൽ നല്ല വിത്തുകൾ
വിതയ്ക്കണേ.

COMMENTS OF THE POEM
Unnikrishnan E S 23 January 2022

How pain prepares our mind to accept fresh love…

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success