പ്രണയവും മരണവും
This is Malayalam translation of the poem 'Love And Death' by Sara Teasdale.
നമ്മളും ഉറക്കത്തിൽ-
നിന്നുണരുന്നത്
മറവിയോടെയാകുമോ?
നിൻ കൈക്കുമ്പിളിൽക്കിടക്കു-
മെന്നാത്മാവിന് ഒന്നു-
മോർമ്മയില്ലാതിരിക്കുമോ?
ഇരുട്ടുവീഴും മരുഭൂമിയിൽ
കാറ്റുവീശുമ്പോൾ
നീളും നീലനിഴലുകളിഴയും
കൈത്തലങ്ങളെ
പറക്കും മണൽത്തരികൾ
മറന്നുപോകുംപോലെ?
അതോ
ബാഹ്യാകാശശൂന്യതയെ
ഗ്രഹങ്ങൾ തങ്ങളുടെ
അഗാധസ്വനങ്ങളാൽ
വീശിയൊതുക്കുംവേളയിൽ
ഒരായിരം സ്വർഗ്ഗങ്ങൾ
താണ്ടിയതാണെങ്കിലും
എന്നാത്മാവെന്തെങ്കിലു-
മോർക്കുന്നുണ്ടാകുമോ?
എന്റെയാത്മാവിന്റെയുമാത്മാവേ,
ഒരു വാക്കുപോലും നാം മറക്കില്ല,
പ്രിയനേ, അണഞ്ഞുപോയ സൂര്യൻ
ഒറ്റപ്പെടുന്നതും നാം കാണില്ല,
നമ്മുടെ ഭൂഗോളം പാഞ്ഞുപോകുമീ
വിജനതയെ നാം ഭയക്കുകയുമില്ല,
കാരണം, നാമിനിയുമൊന്നിച്ചു-
തന്നെയാണല്ലോ യാത്ര,
അനന്തതയെ നേരിടാൻ
ഒറ്റയൊറ്റയായ് നാം പോകുകില്ലല്ലോ...
This poem has not been translated into any other language yet.
I would like to translate this poem
This poem addresses the question how Love is not different from Death….