Sara Teasdale 60 - രഹസ്യം Poem by Unnikrishnan Sivasankara Menon

Sara Teasdale 60 - രഹസ്യം

Rating: 5.0

രഹസ്യം

This is Malayalam translation of the poem 'The Mystery' by Sara Teasdale.

നിൻമിഴികളെന്നിൽ നിന്ന്
പാനം ചെയ്യുകയാണ്,
പ്രണയമാണവയിൽ
ജ്വലിക്കുന്നത്,
എന്റെ മിഴികളോട്
ഇത്രചാരെ ചാരിനില്ക്കും
നിന്റെ മിഴികൾ.

നാം എത്രയോ കാലമായി
പ്രണയത്തിലാണ്
നമുക്ക് പരസ്പരം
മാനസികാവസ്ഥയുടെ
പരിധി നന്നാ-
യറിയാവുന്നതല്ലോ
മാനസികനിലയിലെ
മാറ്റങ്ങളും.

നാം പരസ്പരം
നോക്കുമ്പോൾ
നാം തിരിച്ചറിയുന്നു
നമുക്കറിയാവുന്നത്
എത്ര കുറച്ചുമാത്രമാണെന്ന്.

ഉത്സാഹം
നമ്മെ വിട്ടുപോയല്ലൊ
അധീരരും സ്വതന്ത്രരു-
മാണ് നാമെങ്കിലും.
എനിക്കെന്നെങ്കിലും
നിന്നെയറിയാനാവുമോ?
നിനക്കെന്നെയോ?

COMMENTS OF THE POEM
Unnikrishnan E S 23 January 2022

The hesitance and timidity of love

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success