Sara Teasdale 62 - നിലാവ് Poem by Unnikrishnan Sivasankara Menon

Sara Teasdale 62 - നിലാവ്

Rating: 5.0

നിലാവ്

This is Malayalam translation of the poem 'Moonlight" by Sara Teasdale.

എനിക്ക് വയസ്സാകുമ്പോൾ
അതെന്നെ മുറിവേൽപ്പിക്കില്ല,
നിലാവിനെ കരിച്ചുകളയുന്ന
വേലിയിറക്കത്തിരകൾ
വെള്ളിപ്പാമ്പുകളെപ്പോ-
ലെന്നെ ദംശിക്കില്ല;
വർഷങ്ങളെന്നെ
ദുഃഖിതനും തണുപ്പനുമാക്കും,
തകരുന്നത് ആഹ്ലാദമുള്ള
ഹൃദയം തന്നെയാണ്.

ജീവിതത്തിന്
നല്കാനാവുന്നതേക്കാൾ
കൂടുതൽ ആവശ്യപ്പെടുന്ന
അതേ ഹൃദയം,
അതറിഞ്ഞുകഴിഞ്ഞാൽ
എല്ലാം പഠിച്ചുകഴിഞ്ഞു;
രത്നം പതിച്ച മടക്കുകളിൽ
മടക്കുകളായിത്തകരും
തിരകൾ.
എന്നാൽ സൗന്ദര്യം തന്നെ
പിടികിട്ടാപ്പുള്ളിയാണ്.
എനിക്ക് വയസ്സേറുമ്പോൾ
അതെന്നെ മുറിവേൽപ്പിക്കില്ല.

COMMENTS OF THE POEM
Unnikrishnan E S 23 January 2022

Old age is so scary. Fading beauty is the end of the world for most…

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success