നരച്ച നിറമുള്ള മിഴികൾ
This is Malayalam translation of the poem 'Gray Eyes' by Sara Teasdale.
നീ എന്റെ അരികിൽ ആദ്യമായി വന്നത്
ഏപ്രിൽ മാസത്തിലായിരുന്നു
നിന്റെ മിഴികളിലേക്കുള്ള എന്റെ ആദ്യനോട്ടം
സമുദ്രത്തിലേക്കുള്ള
എന്റെ ആദ്യനോട്ടംപോൽആയിരുന്നു.
നാമൊരുമിച്ചിട്ട് ഇപ്പോൾ
നാലു ഏപ്രിൽ മാസങ്ങൾ കടന്നുപോയി,
വില്ലോമരച്ചില്ലയിൽ
പച്ചിലകൾ നൃത്തം ചെയ്യുന്നത് കാണാൻ
നാം നോക്കിയിരിക്കുന്നു.
എന്റെമേൽ പരതുന്ന
നരച്ച നിറമുള്ള നിന്റെ മിഴികളിൽ
ഞാൻ തിരിഞ്ഞുനോക്കുമ്പോൾ,
അത് ആദ്യമായ് ഞാൻ
കടലിൽ നോക്കുംപോൽ ആയിരുന്നു.
This poem has not been translated into any other language yet.
I would like to translate this poem
Different colours of love…