This is Malayalam translation of the poem "Interlude: Songs Of Sorrow" Part (1) by Sara Teasdale.
(1) Spirit's House
ആത്മാവിന്റെ ആലയം
കഠിനവേദനയുടെ
നഗ്നപാഷാണങ്ങളാൽ
ഞാനെനിക്കായൊരു വീട് പണിയും;
ഒരു കൽപ്പണിക്കാരനായി
ഞാൻ തനിയെ
കല്ലിനുമേൽ കല്ലുവെച്ച്
ഞാനത് കെട്ടിയുയർത്തും,
എന്റെ രക്തം വീണ ഓരോ കല്ലിലും
ഇരുണ്ട ചുവപ്പടയാളമുണ്ടാകും.
ഈ വഴി മുഴുവൻ ഞാൻ
താണ്ടിയത് വെറുതെയല്ല,
എന്തെന്നാൽ, ഏവരുടെയും നന്മയാണ്
ഞാനെന്റെ വേദനയിൽ കരുതിയത്.
എന്റെ ആത്മാവിന്റെ
ഈ കുഞ്ഞുവീട് കെട്ടുന്നത്
ഈശ്വരനെ കാണാതെ പോയ
വഴിത്താരകളിൽ, ഞാൻ ചവിട്ടിനടന്ന
നഗ്നമായ കല്ലുകളാൽ ആയിരിക്കും.
This poem has not been translated into any other language yet.
I would like to translate this poem
Lost love is lost heaven!