Sara Teasdale 67 - ഭക്ഷണശാലയിൽ Poem by Unnikrishnan Sivasankara Menon

Sara Teasdale 67 - ഭക്ഷണശാലയിൽ

Rating: 5.0

ഭക്ഷണശാലയിൽ

This is Malayalam translation of the poem 'In A Restaurant' by Sara Teasdale.


ഇരുട്ടിലാണ്ട തെരുവ്
പൊഴിഞ്ഞ മഞ്ഞിൽ
നിശ്ശബ്ദമാക്കപ്പെട്ടിരുന്നു
പൊഴിയുന്ന മഞ്ഞുതൂവലുകൾ
നിന്റെ ചുമലുകളെ
ധവളനിറമാക്കിയിരുന്നു.
രാവിൽ നിന്ന് രക്ഷതേടി
നാമൊരിടം കണ്ടെത്തിയപ്പോൾ
അതിന്റെ പകിട്ട്
നമ്മുടെ മേൽ ഒ-
രടി പോലെ വന്നുവീണു.
പാത്രങ്ങളുടെ ചിലമ്പലും
വയലിനും വില്ലുമായി
പ്രകാശജ്വരത്തിനുകീഴിൽ
ഒന്നായി കൂട്ടുചേർന്നു.
ചൂടിൽ
സ്വാദിഷ്ഠഭക്ഷണം
ധാരാളമായെത്തി,
പെണ്ണുങ്ങളുടെ
സന്തോഷമിയന്ന
പൊട്ടിച്ചിരിയുടെ
പ്രലോഭനത്തിൽ
മദ്യം ഒഴുകാൻ തുടങ്ങി.
ഒരു കുഞ്ഞുകുട്ടി
ഭക്ഷണമൊന്നും
കഴിക്കാതെ,
അടുത്തൊരു മേശയിൽ
ഒരു സ്ത്രീ
ചരിഞ്ഞ് വീഴാൻതുടങ്ങുന്ന
തൊപ്പിക്കു കീഴെക്കൂടി
ചുംബിക്കാൻ
പഠിക്കുന്നത്
നോക്കിയിരുന്നു.

ഒരു മണിക്കൂർ
കഴിഞ്ഞിട്ടുണ്ടാകണം,
നാം പോകാനെഴുന്നേറ്റു,
ഭക്ഷണശാലയിലെ
വെള്ളിവെളിച്ചത്തിൽനിന്ന്
മ്ലാനമായ തെരുവ്
നമ്മെ എതിരേറ്റു,
ഒരിക്കൽക്കൂടി
നിന്റെ ചുമലുകളിൽ
മഞ്ഞുവീഴാൻ തുടങ്ങി.

COMMENTS OF THE POEM
Unnikrishnan E S 23 January 2022

Wonderful! How does the poet describe the fading enthusiasm of Love! !

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success