Sara Teasdale 70 - മഞ്ഞുതുള്ളി Poem by Unnikrishnan Sivasankara Menon

Sara Teasdale 70 - മഞ്ഞുതുള്ളി

Rating: 5.0

മഞ്ഞുതുള്ളി

This is Malayalam translation of the poem "Dew" by Sara Teasdale.

മഞ്ഞുകണങ്ങൾ ചിലന്തിവലയിൽ കുഞ്ഞു-
നക്ഷത്രങ്ങൾ കോർത്തുവെയ്ക്കുമ്പോൽ
വേലിയിലും പുൽത്തകിടികളുടെ അതിർ-
ക്കാലുകളിലുമവ രത്നങ്ങൾ വാരിവിതറും പോൽ,
പുലരിവെട്ടം ഉണക്കപ്പുല്ലിന് തിളക്കമേകും പോൽ,
കെട്ടുപിണഞ്ഞ കളകൾ ഓരോ വിത്തിലും
ഓരോ മഴവില്ലുരത്നം സൂക്ഷിക്കും പോലെ,
നിൻപ്രണയവും അങ്ങിനെ തന്നെ,
എൻപ്രിയകാമുകാ,
പ്രഭാതം പോൽ ഉന്മേഷവത്തായിരിക്കുന്നു,
എനിക്കു സഞ്ചരിക്കാൻ തിളങ്ങുന്ന
പുത്തനൊരു വഴി നിർമ്മിച്ചുതന്നു,
ഓരോ സാധാരണ വസ്തുക്കളിലും,
കല്ലോ മരമോ ആകട്ടെ,
അതിലോലമായ്
പ്രകാശം പരത്തിക്കൊണ്ട്,
എനിക്കുവേണ്ടി മാത്രമായി.

COMMENTS OF THE POEM
Unnikrishnan E S 23 January 2022

Beautiful poem. An ode to nature, it may look at first read. But the poet takes a hard look at her life through the poem.

1 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success