പ്രേതാത്മാവ്
This is Malayalam translation of the poem 'The Ghost' by Sara Teasdale.
കലമ്പുന്ന ആ നഗരത്തിലേക്ക്
ഞാൻ തിരിച്ചുപോയി,
എന്റെ പഴയകാലകാമുകർ താമസിക്കുമിടത്തേക്ക്
ഞാൻ തിരിച്ചുപോയി,
പക്ഷേ, എന്റെ ഹൃദയം നിറയെ
എന്റെ പുതുപ്രണയിയുടെ മഹിമയായിരുന്നു,
എന്റെ കണ്ണുകളാകട്ടെ
നിർഭയമായി ചിരിച്ചുകൊണ്ടിരുന്നു.
എന്നെ ഭ്രാന്തമായി പ്രണയിച്ചിരുന്ന,
എല്ലാവർക്കും കേൾക്കാനായ്
തന്റെ പ്രണയം ഉറക്കെ പറഞ്ഞ-
യാളെ ഞാൻ കണ്ടുമുട്ടി.
എന്നാൽ ഒരായിരം കാര്യങ്ങൾ പരസ്പരം
ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു,
പഴയകാര്യങ്ങൾ വളരെ ആഴത്തിൽത്തന്നെ
കുഴിച്ചുമൂടിയിരുന്നതുകൊണ്ട് ഭയപ്പെടാനില്ലായിരുന്നു.
മറ്റെയാളെയും ഞാൻ കണ്ടുമുട്ടി,
അയാൾ തന്റെ പ്രണയം പ്രകടിപ്പിക്കാൻ
ഒരിക്കലും എന്നെ ചുംബിക്കയോ
ഒരക്ഷരം ഉരിയാടുകയോചെയ്തിട്ടില്ല-
ഓ, അപ്പോഴാണ് ഉഗ്രഭയം എന്നെ ഗ്രസിച്ചത്,
ശ്വസിക്കുകയും ഇളകിയാടുകയും ചെയ്യുന്ന
ഉച്ചരിക്കപ്പെടാത്ത വാക്കുകളോടുള്ള ഭയം.
ചിരിച്ചുകൊണ്ട് ജീവിക്കുന്ന പ്രണയവും
മിഴിനീരിൽ ജീവിച്ചു തീർക്കുന്ന പ്രണയവും
ഇല്ലാതായേക്കാം- പക്ഷേ ഒരിക്കൽപ്പോലും തുറന്നു-
പറയാത്ത പ്രണയം കറങ്ങുന്ന വർഷങ്ങളിലൂടെ
ചുറ്റിക്കൊണ്ടേയിരിക്കും, ഒരു പ്രേതാത്മാവിനെപ്പോലെ.
കലമ്പുന്ന ആ നഗരത്തിലേക്ക്
ഞാൻ തിരിച്ചുപോയി,
എന്റെ ഗതകാലപ്രേമങ്ങൾ ഉള്ളിടത്തേക്ക്
ഞാൻ തിരിച്ചുപോയി,
എന്റെ ഹൃദയം നിറയെ
പുതുപ്രണയത്തിന്റെ പ്രതാപമായിരുന്നു,
എന്നാൽ, എന്റെ കണ്ണുകൾ
പൊടുന്നനെ ഭയാകുലമായി.
This poem has not been translated into any other language yet.
I would like to translate this poem
By picking at the memories loves that have ceased to exist, the poet looks back at her past.