Sara Teasdale 74 - അഭയമന്ദിരം Poem by Unnikrishnan Sivasankara Menon

Sara Teasdale 74 - അഭയമന്ദിരം

Rating: 5.0

അഭയമന്ദിരം

This is Malayalam translation of the poem "Poor House" by Sara Teasdale.

പ്രതീക്ഷകളസ്തമിച്ചു
സമാധാനമില്ലാതായി
തിരിച്ചുവരാത്ത വിധം;
നീ കടന്നുപോയി
ആരോഗ്യവും പോയി
ഒപ്പം അവരുടെ ബന്ധുവാം
പ്രണയവും.

വീട്ടിനകത്തുള്ളവർ
തങ്ങളുടെ കയ്ക്കുന്ന
ഭക്ഷണത്തിനുമേൽ
കണ്ണീർ ചൊരിയുന്നു;
ചിലർ വൃദ്ധരായിരുന്നു
മറ്റുചിലരാകട്ടെ
മതിഭ്രമമുള്ളവരും
ഇനിയും ചിലർ
രോഗശയ്യയിലും.

നരച്ച മൃതിയീ ദുരിത-
മയമാം ഗേഹം കണ്ടു
അയാളും കടന്നുപോയി
'അവർ ജീവിച്ചതേയില്ലല്ലോ'
അയാൾ പറഞ്ഞു,
'ഇനി മരണം കാത്തിരിക്കട്ടെ.'

COMMENTS OF THE POEM
Unnikrishnan E S 23 January 2022

The poet presents the entire world as a PoorHouse in the poignant but, melancholy poem.

1 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success