Sara Teasdale 75 - നാണയം Poem by Unnikrishnan Sivasankara Menon

Sara Teasdale 75 - നാണയം

Rating: 5.0

This is Malayalam translation of the poem "The Coin" by Sara Teasdale.

നാണയം

ഹൃദയത്തിന്റെ ഖജനാവിൽ
ഞാനൊരു നാണയം നിക്ഷേപിച്ചു,
കാലത്തിന് എടുത്തു-
മാറ്റാനാവാത്തത്,
കള്ളന്മാർക്ക് കട്ടുകൊണ്ടു-
പോകാനാവാത്തതും.
പൊൻകിരീടം ധരിച്ച രാജാവിന്റെ
കമ്മട്ടത്തിലടിച്ചതിനേക്കാൾ നല്ലതാണ്
ഹൃദയത്തിൽ
സുരക്ഷിതമായി
സൂക്ഷിച്ചിരിക്കുന്ന
ഒരു മനോഹരവസ്തുവിന്റെ ഓർമ്മ.

COMMENTS OF THE POEM
Unnikrishnan E S 23 January 2022

A fitting ode to memories

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success