Sara Teasdale 77 - മുന്തിരിച്ചാർ Poem by Unnikrishnan Sivasankara Menon

Sara Teasdale 77 - മുന്തിരിച്ചാർ

Rating: 5.0

This is Malayalam translation of the poem " The Wine" by Sara Teasdale

എനിക്കില്ല മരണ, മീ-
യമ്പിളിക്കലക്കോപ്പയിൽ നിന്ന്
ഹർഷപാനം ചെയ്തതിനാലാവണം.
വിശപ്പുള്ളവർ അപ്പം ഭക്ഷിക്കും പോൽ
കൊതിയോടെ
ജൂണിലെ സുഗന്ധരാവുകളെ
പ്രണയിക്കുകയാലുമാവാം.
മറ്റെല്ലാവരും മരിക്കും,
പക്ഷേ,
പ്രദീപ്തമാം മുന്തിരിച്ചാറാകും
അമരത്വത്തെ
സൗന്ദര്യദേവതയിൽ-
ത്തിരയുമെനിക്കു
രക്ഷപ്പെടാനാവില്ലേ,
തിളക്കമാർന്ന
അസാധാണമാ-
മേതെങ്കിലുമൊരു വഴിയിൽ?

COMMENTS OF THE POEM
Unnikrishnan E S 23 January 2022

In this lovely ode to poesy, Sara presents herself as a worshiper of poetry, of all arts. I am reminded of Malayalam poet Changampuzha Krishna Pillai and his famous poems.

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success