Sara Teasdale 78 - സ്വാതി നക്ഷത്രം Poem by Unnikrishnan Sivasankara Menon

Sara Teasdale 78 - സ്വാതി നക്ഷത്രം

Rating: 5.0

സ്വാതി നക്ഷത്രം

This is Malayalam translation of the poem 'Arcturus' by Sara Teasdale.


സ്വാതിനക്ഷത്രമാണല്ലോ
ഇന്നും വസന്തകാലത്തെ
തിരികെക്കൊണ്ടുവരുന്നത്,
പണ്ട് കിഴക്കൻ ദ്വീപുകളിൽ
ഗ്രീസിലെ പെൺകുട്ടികൾക്കും
ആൺകുട്ടികൾക്കുമായവൻ
ഉദിച്ചുയർന്ന കാലത്തെന്ന പോലെ,
ഇപ്പോഴും അങ്ങിനെതന്നെ;

അന്തിമങ്ങൂഴം ഒരു തെളിഞ്ഞ
നീലനിറം ചാർത്തിയിരിക്കുന്നു,
സ്വാതിനക്ഷത്രമാകട്ടെ വിറപൂണ്ടും
തിളക്കമാർന്നുമിരിക്കുന്നു;
അന്ന് അവർക്കേകിയ
അതേ വിചാരങ്ങൾതന്നെ-
യാണ് അവൻ ഈരാവിൽ
എന്നിലും ഉണർത്തുന്നത്.

Sunday, February 13, 2022
Topic(s) of this poem: life,love,metaphor
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success