Sara Teasdale 79 - ജലധാര Poem by Unnikrishnan Sivasankara Menon

Sara Teasdale 79 - ജലധാര

Rating: 5.0

ജലധാര

This is Malayalam translation of the poem "The Fountain" by Sara Teasdale.


ആ കടുംനീലരാവിൽ
ജലധാര തനിയെ
പാടിക്കൊണ്ടിരുന്നു,
കല്ലിൽ കൊത്തിയൊരു
വനദേവതയുടെ
നിദ്രാലുവാം ഹൃദയത്തോടാ-
ണവൾ പാടിക്കൊണ്ടിരുന്നത്.

ജലധാര പാടിക്കൊണ്ടേയിരുന്നു
എന്നാൽ വനദേവത
ഒന്നനങ്ങിയതുപോലുമില്ല,
ഒഴിഞ്ഞ സ്വർഗ്ഗങ്ങളിലെ
വലിയ ധവളേന്ദു മാത്രമാണത് കേട്ടത്.

ജലധാര പാടിക്കൊണ്ടേയിരുന്നു
വെണ്ണക്കല്ലിൻ ചെറുചുവർമേൽ
പാലുപോൽ വെളുത്ത
ആൺമയിലുകൾ ഉറങ്ങി,
അവർ കണ്ട കനവുകൾ
അസാധാരണവും
മങ്ങിയവയുമായിരുന്നു.

പുൽത്തലയിൽ ഒരു മഞ്ഞുതുള്ളി
തിളങ്ങിക്കൊണ്ടിരുന്നു.
ഐലക്സ് ചെടിയിലയിലെ
മഞ്ഞുതുള്ളിയിൽ
ദുഗ്ദ്ധ ധവളമാം ചെറുകിളികൾ
കിനാവിലെന്ന പോലെ
തിളക്കമാർന്നു നിന്നു.

ജലധാര പാടിക്കൊണ്ടേയിരുന്നു
നമുക്കു പറയാൻ പറ്റാത്ത
ഒരു പിടി കാര്യങ്ങൾ,
സ്വപ്നം കണ്ടുറങ്ങിയിരുന്ന
മയിലുകൾ ഒന്നനങ്ങി,
തിളങ്ങും മഞ്ഞുതുള്ളികൾ
താഴെ വീണു.

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success