മായാവനം
This is Malayalam translation of the poem "The Faery Forest" by Sara Teasdale.
ആനക്കൊമ്പിൻനിറമാർന്ന ചന്ദ്രനു കീഴെ
ഒരു മായയിലെന്ന പോലെ
കാട് മങ്ങിയ പ്രകാശത്തിൽ തിളങ്ങി,
രജതപ്പുൽരാജികൾ
മായാമന്ദ്രമാം ഈണത്തിൻ
ഉലയും ചെറുവെട്ടത്തിൽ
നൃത്തമാടി.
പട്ടുപോൽ മിനുസമാർന്ന
നിശ്ശബ്ദതയിൽ
ചില്ലുപരലുകളിൽ നെയ്ത പോലുള്ള
തരുശാഖകൾ നിദ്രപൂകി,
കീഴ്പതിക്കും മഞ്ഞുകണങ്ങളിലൂടെ
കിനാക്കണ്ടുകൊണ്ട്
ശീതകമ്പിതരായി
ധവളമുകുളങ്ങൾ വിതുമ്പി.
This poem has not been translated into any other language yet.
I would like to translate this poem