സ്വപ്നവസതി
ഞാനൊരു കുഞ്ഞ് സ്വപ്നഗൃഹം പണിത്
ചുറ്റിനും വേലികെട്ടി മറച്ചു
പക്ഷേ, ഉണ്മയുടെ കാറ്റ് പുറത്ത്
ഗർജ്ജിക്കുന്നത് എന്നിട്ടും ഞാൻ കേട്ടു.
ഓർമ്മകളുടെ ചെറുതീ കത്തിച്ച് ഞാനാ വെളിച്ചത്തിലിരുന്നു
വേലിയിലെ ചെറുവിള്ളലുകളിലൂടെയും
വാതിലിനുചുറ്റിനുമുള്ള വിടവുകളിലൂടെയും
കാറ്റടിച്ചുകൊണ്ടേയിരുന്നു.
ഞാൻ വീട് വിട്ടു, രാത്രി മുഴുവൻ
സത്യത്തിന്റെ കാറ്റടിക്കുന്നത് കേട്ടു-
എന്റെ യൗവനകാലം മുഴുവൻ അതെവിടേക്കാണ്
നയിക്കുന്നതെന്ന് ഞാൻ തേടിക്കൊണ്ടിരുന്നു
ഒടുവിൽ ഞാനെന്റെ സ്വപ്നവസതിയിൽ
ഇഴഞ്ഞുകയറി മരണം വരിക്കാമെന്ന് കരുതി-
യപ്പോഴേക്ക് സത്യത്തിന്റെ കാറ്റ്
അത് പൊളിച്ച് നിരത്തി കടന്നുകളഞ്ഞിരുന്നു.
This poem is Malayalam Translation of the poem "The House Of Dreams" by Sara Teasdale
This poem has not been translated into any other language yet.
I would like to translate this poem