Sara Teasdale 85 - ധനസമ്പത്ത് Poem by Unnikrishnan Sivasankara Menon

Sara Teasdale 85 - ധനസമ്പത്ത്

Rating: 5.0

എന്റെ വിചാരങ്ങളല്ലാതെ എനിക്ക് മറ്റ് ധനസമ്പത്തൊന്നുമില്ല
എന്നാൽ അത് എനിക്ക് മതിയായ ധനം തന്നെ;
നിന്നെക്കുറിച്ചുള്ള ചിന്തകൾ എന്റെ ഓർമ്മകളുടെ
മുദ്രണാലയത്തിൽ അടിച്ച സ്വർണ്ണനാണയങ്ങളാണ്;

അവ ചെലവുചെയ്യാൻ എനിക്കുള്ള മാർഗ്ഗം ഈ ഗീതങ്ങളാണ്
എന്തെന്നാൽ ചിന്തകൾ കനകനിധി പോലെ തന്നെ
മരണത്തിനരികെത്തന്നെയാണ് സൂക്ഷിക്കേണ്ടത്
മനോവ്യാപാരങ്ങൾക്ക് മരണത്തെ അതിജീവിക്കണമല്ലോ.

COMMENTS OF THE POEM

Poem "Riches" by Sara Teasdale

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success