Sara Teasdale 87 - യുവാവും തീർത്ഥാടകനും Poem by Unnikrishnan Sivasankara Menon

Sara Teasdale 87 - യുവാവും തീർത്ഥാടകനും

Rating: 5.0

ഹേ! നരച്ച തീർത്ഥാടകൻ!
നീ ദൂരദൂരങ്ങളിൽ സഞ്ചരിച്ചുകഴിഞ്ഞു,
ഇനി പറയൂ, ഏതെങ്കിലും കടലിന്റെ തീരത്ത്
പ്രണയം അനുഗ്രഹിക്കാത്തൊരു നാടുണ്ടോ?

എന്തെന്നാൽ ഈശ്വരനെ എനിക്ക് ചെടിച്ചുപോയിരിക്കുന്നു
ഒരു കപ്പൽയാത്രതന്നെ വേണ്ടിവന്നാലും
മഹാസമുദ്രത്തിന്റെ അതിരുതന്നെ താണ്ടേണ്ടതായി വന്നാലും
അവനിൽനിന്ന് ഞാൻ പാഞ്ഞൊഴിയുക തന്നെ ചെയ്യും.

'പ്രണയമില്ലാത്ത ഒരു തുറമുഖക്കരയെനിക്കറിയാം
ഇതാ, കപ്പലാകട്ടെ, നിന്റെ കൈയിൽത്തന്നെയുണ്ട്,
നിന്റെ വാൾ നിൻനെഞ്ചിൽത്തന്നെ കുത്തിയിറക്കൂ
അതാ! നീ ആ നാട്ടിലെത്തിക്കഴിഞ്ഞു! '

This poem is a Translation in Malayalam of the poem "Youth And The Pilgrim" (191) by Sara Teasdale

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success