Sara Teasdale 89 - പ്രണയഭംഗം Poem by Unnikrishnan Sivasankara Menon

Sara Teasdale 89 - പ്രണയഭംഗം

Rating: 5.0

ഈശ്വരൻ നിൻസ്വരം കേൾക്കാനെന്നെ അനുവദിച്ചു
നിന്നിലൊരിടം കണ്ടെത്താമെന്ന് മോഹിപ്പിച്ചു
എന്നിട്ട് അദ്ദേഹം നിന്റെ ശബ്ദം കൊണ്ടുപോയി,
നിന്റെ മുഖം ഒരു വസ്ത്രാഞ്ചലം കൊണ്ട് മറയ്ക്കുകയും ചെയ്തു.

ഈശ്വരൻ നിന്റെ കൺകളിൽ നോക്കാനെന്നെ അനുവദിച്ചു
ഒരിക്കൽമാത്രം തൂങ്ങും നിൻകരങ്ങളിൽ സ്പർശിക്കുവാനും,
എന്നിട്ട് അദ്ദേഹമെന്നെ തനിയെ വിട്ടിട്ട്
നിന്നെ നിശബ്ദനാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.

കരയുവാനരുതെനിക്ക്, പ്രാർത്ഥിക്കുവാനും വയ്യ
എൻഹൃദയമിന്നേറെ നിശബ്ദമാണ്
ഈശ്വരൻ പ്രണയമേകുന്നതെങ്ങിനെയെന്നു
മാത്രമാണിന്ന് ഞാൻ അന്വേഷിക്കുന്നത്,
എന്നിട്ട് പ്രണയികളെ തമ്മിലകറ്റി തനിയെയാക്കുന്നതും.

This poem is a Malayalam translation of the poem "Dead Love" (198) by Sara Teadale

Sunday, June 9, 2024
Topic(s) of this poem: Love,break up,silence ,separation
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success