Sara Teasdale 91 - പ്രണയസമ്മാനം Poem by Unnikrishnan Sivasankara Menon

Sara Teasdale 91 - പ്രണയസമ്മാനം

Rating: 5.0

നിനക്കെന്തു നല്കാനാണെനിക്കാകുക,
എന്റെ യജമാനനേ, എൻ പ്രേമഭാജനമേ?
ഈ ലോകം തന്നെയെനിക്കു തന്നത് നീയല്ലേ?
അടക്കമില്ലാത്ത സമുദ്രത്തെയും വന്യമധുരമായ ധരിത്രിയെയും
പുതയ്ക്കുന്ന സന്തോഷവും വെട്ടവും
എനിക്ക് കാട്ടിത്തന്നതും നീ തന്നെ.

എനിക്കുള്ളതെല്ലാം നീ തന്ന സമ്മാനങ്ങളല്ലോ
ഞാനവ നിനക്കു തന്നാൽ അതെല്ലാം
പഴയവയെന്ന് നീ തിരിച്ചറിയില്ലേ?
എന്നുമല്ല, എന്റെ ജീവിതം പിടിച്ചിരിക്കുന്ന കണ്ണാടിക്കുമുമ്പിൽ
എന്നുമെന്നും ജീവിക്കുകയായാൽ
നിന്റെ ആത്മാവ് ചെടിക്കുകില്ലേ?

ഞാൻ നിനക്കെന്തു സമ്മാനമാണ് തരിക,
എന്റെ യജമാനനേ, എൻ പ്രണയമേ?
എന്നിലുള്ള ഹൃദയം പൊടിച്ചുകളയുന്നൊരു സമ്മാനം:
നിന്നോട് ഞാൻ പറയുന്നു, രാവിലെ നീ ഉറക്കമെണീറ്റുനോക്കുമ്പോൾ
ഞൻ എന്റെ വഴിക്കു പോയതായും നിന്നെ സ്വതന്ത്രനായി
വിട്ടിരിക്കുന്നതായും കണ്ട് കൊള്ളുക.


This poem is a Malayalam translation of the romantic poem 'The Gift' Sara Teasdale

Sunday, June 9, 2024
Topic(s) of this poem: Love,passion
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success