ഹേമന്തതാരങ്ങൾ
രാവിൽ ഞാൻ തനിയെ പുറത്തിറങ്ങി
കടൽകടന്നൊഴുകുന്ന യുവരക്തം
എന്നുന്മേഷച്ചിറകുകളെ നനയിച്ചുവോ?
എന്റെ ശോകം ദുർഭരം ഞാൻ ചുമന്നു.
മഞ്ഞിൽ വിറയ്ക്കുന്ന നിഴലുകളിൽനിന്ന്
ശിരസ്സുയർത്തിയപ്പോൾ, കിഴക്കേ വാനത്തിൽ
ഞാൻ ഓറിയോൺ നക്ഷത്രസമൂഹത്തെ പുരാതനകാല-
ത്തെന്നപോലെ ഒരേ പ്രഭയോടെ എരിയുന്നതായി കണ്ടു.
എന്റെ പിതൃഗൃഹത്തിന്റെ വാതായനങ്ങളിലൂടെ
കിനാക്കൾ നിറഞ്ഞ ഹേമന്തരാവുകളിൽ, ഞാൻ
മറ്റൊരു നഗരത്തിലെ വിളക്കുകൾക്ക് മുകളിലൂടെ
കുട്ടിക്കാലത്ത് ഓറിയോണിനെ നോക്കിക്കണ്ടിരുന്നു.
വർഷങ്ങൾ കടന്നുപോയി, സ്വപ്നങ്ങൾ മാഞ്ഞു, യൗവനവും മായുന്നു
മഹാരണങ്ങൾക്കുകീഴിൽ ലോകഹൃദയം നുറുങ്ങുന്നു
എല്ലാം മാറിക്കഴിഞ്ഞു, അങ്ങ് കിഴക്കേ വിണ്ണിൽ വിശ്വസ്തത-
യോടെത്തും നക്ഷത്രങ്ങളുടെ മനോഹാരിതയൊഴികെ.
This poem is Malayalam Translation of the poem "Winter Stars" by Sara Teasdale
This poem has not been translated into any other language yet.
I would like to translate this poem