ഓർമ്മകൾ നഷ്ടമാവുമ്പോൾ... Poem by Girija KSK

ഓർമ്മകൾ നഷ്ടമാവുമ്പോൾ...

Rating: 5.0

സ്മൃതി തൻ
സൂര്യതേജസ്സ് മായുകിൽ
തമോഗർത്തത്തിലാഴുന്നു
കാലവും ചിന്തയും
ആത്മബന്ധങ്ങളും....!

ഒരു മിന്നാമിനുങ്ങിന്റെ
ചെറു തരി വെട്ടം പോൽ,
നിമിഷാർധമോർമകൾ
തെളിയുന്ന വേളയിൽ,
തന്നെ തനിക്കെന്തേ നഷ്ടമായെന്നോര്‍ത്തു്‌
നൊമ്പരം കൊണ്ടാ
പ്രാണൻ പിടയ്ക്കുമോ...?

നിറമില്ലാ മറവി തന്‍
നിറമഞ്ഞ് വീണിട്ടാ
നിനവുംകനവും
നിഴൽ രൂപമായെന്നോ
ചെറുചില്ല പ്പൂക്കളും
അവ പൂകുംശലഭവും,
തെളിനീരരുവിയും,
ഇളം പുല്‍നാമ്പും
ഇല്ല തെളിച്ചം,
നിറച്ചാര്‍ത്തും ഭംഗിയും
എല്ലാമസ്പഷ്ടമാ
വെൺപട്ടുമൂടുമ്പോൾ....

ഉള്ളിന്‍റെയുള്ളിലമൂല്യമായ്
സൂക്ഷിക്കും
വെള്ളാരങ്കല്ലും,
മയില്‍പീലിയും,
ആദ്യ പ്രണയത്തിന്‍
വാടാത്ത പൂമൊട്ടും,
ഓര്‍മ തന്‍ ചെപ്പിൽ നിന്നാരോകവര്‍ന്നു പോം.....!

മറവി തൻ മാറാപ്പ്
പേറുന്നജീവനെ
ഒടുവിൽ മൃതി വന്നു
കൊണ്ടുപോകും,
നിനവുകളില്ലാ പ്രയാണശേഷം
ഒരു ചെറു താരമായ്പുനർജനിക്കാൻ...!

Friday, February 5, 2016
Topic(s) of this poem: melancholic,memory
COMMENTS OF THE POEM
Kee Thampi 01 June 2016

a poem really fly with mum of us

0 0 Reply
Unnikrishnan E S 30 April 2016

Sorry, I am not adept in typing Malayalam. That's why i gave the comment in English. But I write poems in M'm. I have a collection of poems in M'm published. By name Ozhinja Kootukal. Publisher is Green Books Thrissur. Available at the outlets of Green Books and also at Amazon. Can you get a copy, read it and offer your comments?

0 0 Reply
Unnikrishnan E S 30 April 2016

No dear poet, It is not true. You have not forgotten anything. Your poem is the witness. All the memories of your yore are quite alive in you, whether it is of your mother or your first love. Keep writing.

0 0 Reply
Valsa George 05 February 2016

As years go by, our memories fade out and our mind becomes an empty casket where we had once treasured the priceless pearls and precious gems of memory! Girija..... I see that you are equally gifted in writing poems in the mother tongue too!

1 0 Reply
Girija Vijayan 05 February 2016

I am immensely happy that you like my poems. No poet has ever read my poems so far.With this new found hope and confidence I wish I could pour my soul out in words!

0 0 Reply
READ THIS POEM IN OTHER LANGUAGES
Girija KSK

Girija KSK

TRIVANDRUM
Close
Error Success