വീട്ടുവേലക്കാരി Poem by Madathil Rajendran Nair

വീട്ടുവേലക്കാരി

ചൂടില്‍ വെയിലില്‍ പേപ്പൊടിക്കാറ്റില്‍
അവള്‍ നടന്നു
ഒരു തമിഴ്നാട്ടു വേലക്കാരി
വിയര്‍ക്കും പുരികം സാരിത്തുമ്പാല്‍ തുടച്ചും
സുര്യതാപത്തെയുള്ളില്‍ പഴിച്ചും

നാഴിക നിരവധി നടന്നു തളര്‍ന്നാലെ
ആവതുള്ളു പണിവീടുകളെത്തിപ്പറ്റാന്‍
പാവം അവളൊരു ദിവസക്കൂലിക്കാരി
നാലഞ്ച് വീടുകള്‍ ദിനം തോറും
കയറിയിറങ്ങും തുച്ഛയാം വേലക്കാരി
മുഴുക്കുടിയനാം ഒരു വികടൻ
ചവച്ചരച്ചു തുപ്പിയ നിസ്സാരനീലക്കണ്ണി

എച്ചില്‍ പാത്രമലകള്‍ കഴുകി
വൃത്തിയായ് തുടച്ചടുക്കണം
അകമുറികള്‍ തൂത്തുവാരണം
പിന്നെക്കഴുകി നിലങ്ങള്‍ മിന്നിക്കണം
തുണിക്കൂമ്പാരം വെളുക്കണം

പക്ഷെ, വിയര്‍പ്പില്‍ കുളിച്ചും
ഈര്‍പ്പമരിക്കും അരയില്‍
പാവാടക്കെട്ടില്‍ സ്ഫുരിക്കും
പൂപ്പല്‍ ചൊറികളെ അനിശം ചൊറിഞ്ഞും
ഉഴയ്ക്കുമാപ്പാണ്ടിപ്പെണ്ണിന്‍
വരളും ചുണ്ടിലെന്തേ കാണ്മു
അനവരതം പൂക്കും ഒരു മായാപ്പൂപുഞ്ചിരി?

ഉരുകിപ്പൊളിയുമൊരുവരിവീട്ടിലെ
ചുടുമുറിയിലൊരു തൊട്ടിലില്‍
കിടപ്പുണ്ടൊരു ചിരിക്കും കണ്ണന്‍
അവളുടെ മകന്‍
കാര്‍മുകില്‍ വര്‍ണ്ണന്‍
അവനൊരുനാളീ മഹാരാജ്യത്തിന്‍
ചുക്കാന്‍ പിടിച്ചീടാം
ആര്‍ക്കറിയാം അറിയാത്തത് മാത്രമെന്നും
പൂവിടും ഭാരതമഹാഭൂവില്‍

ചൂലുമേന്തിക്കൊണ്ടാടി
ഭാരതി മഹാഭ്രാന്തി
നിലങ്ങള്‍ അടുക്കള തീരാത്തെച്ചില്‍
പാത്രങ്ങള്‍ കഴുകിയും
വിയര്‍പ്പുതുടച്ചും അരയില്‍ പൂവിടും
പൂക്കളെയല്‍പം ചൊറിഞ്ഞും
ഒരു മാസ്മര മഹാസ്വപ്നത്തിന്‍ ലഹരിയില്‍

ഉണരൂ വേഗം കണ്ണാ
ഭാരതം ഗര്‍ജ്ജിക്കട്ടെ
പാവമവളൊന്നുറങ്ങട്ടെ
അമ്മമാരിനിയിവിടെ ഉഴയ്ക്കാതിരിക്കട്ടെ
കരയാതിരിക്കട്ടെ
ഒരുകോടിയുണ്ണികളിറങ്ങട്ടെ

Saturday, March 5, 2016
Topic(s) of this poem: empathy
POET'S NOTES ABOUT THE POEM
There are so many of them around me in this summer heat. Thought I would get into them. Or, do I have to get into them? They are already me in this universal embrace.
COMMENTS OF THE POEM
Unnikrishnan E S 10 September 2016

We have come across hundreds of maid servants in our lives. In our case, right from Delhi, where our married life started and in Kerala where we had our little daughter, then Chennai, again Delhi, Coimbatore.... everywhere we had house-maids assisting us in cleaning, washing and taking care of our baby-daughter. A few loving faces, rise from the memory. The lady who used to call our little one daughter lovingly paappa. Many many of them.

1 0 Reply
Girija Vijayan 29 March 2016

Thottilil urangi kidakkunna unni ye orthulla punchiri - was touching. I can relate to it as even while in official duties, the thoughts of my 9 months old grand son bring a smile in my lips.

1 0 Reply
READ THIS POEM IN OTHER LANGUAGES
Madathil Rajendran Nair

Madathil Rajendran Nair

Bombay, India
Close
Error Success