പച്ചനിറമുള്ള കടങ്കഥകള്‍ Poem by Madathil Rajendran Nair

പച്ചനിറമുള്ള കടങ്കഥകള്‍

Rating: 5.0

(Translation of 'Riddles In Green'
by Denis Mair)

1
വ്യക്തഘനമദ്ധ്യസ്തംഭം
മേല്‍നില അവലംബശക്തം
അവലംബമോരോന്നും അര്‍ദ്ധവൃത്താംശരൂപം
അതിലുപരി നിരകള്‍ സാങ്കല്പികം
സ്വഘനത്താല്‍ കുനിയും അവയുടെ വഴങ്ങും മുനകള്‍ നമ്രം
അഗ്രങ്ങള്‍ മേലോട്ട് വക്രം
പ്രകാശോന്മുഖം
നേര്‍മയാലതിലോലമവയെല്ലാം
അതിനാല്‍ വെളിച്ചം തുളച്ചെത്തും അവയ്ക്കുള്ളില്‍
പരന്നതാകിലും അവ അതിഗാഢം പ്രകാശാഗിരണതല്പരം
വെളിച്ചം തിരഞ്ഞു വെമ്പുമൊരു മന്ദം ചലിക്കും ജലധാരായന്ത്രം
എവിടെയാണ് ഞാന്‍ കണ്ടതീരൂപം?
പരിചിതമിത്
എന്നുള്ളില്‍നിന്നൊരു ബഹിസ്ഫുരണം പോല്‍ സദൃശം

2
ഞാനിരിപ്പാണ് വനാന്തരത്തില്‍
വെട്ടപ്പെട്ടൊരതികായ തരുവിന്‍ കുറ്റിമേല്‍
ആവതില്ലെനിക്ക് സങ്കല്പിക്കാന്‍
ഇവിടെ നിലക്കൊണ്ടിരുന്ന മഹാസ്തംഭത്തെ
എന്‍റെ ശിരോപരി പരന്നുല്ലസിക്കുമൊരു ഭൂതത്താന്‍ മേല്‍ക്കുടയെ
സ്തംഭശക്തിയൊരു ജീവപദ്ധതിയുടെ മഹാഗുണം
വേറൊരു പദ്ധതിക്കായ് വളച്ചൊടിക്കപ്പെട്ടിപ്പോളത്
എന്‍റെ മുതുകിന്നൊരു പരീക്ഷണമായി
കയ്യില്ലാ ക്ളേശം തരുമൊരു കസേരയായി
പരിചിതമായെന്തേ കാണപ്പെടുന്നു?
ഞാന്‍ വലിക്കപ്പെട്ടെന്തേ അത്തരമൊരാസനത്തില്‍ വഴുതിവീഴുന്നു
ഞാനുമൊരു വിച്ഛേദന ചരിത്രം താണ്ടി വന്നതു പോലെ?

3.
ചിയാപാസിലെ കുത്തന്‍ മലഞ്ചെരുവിലൊരു വലിയ മുറിവ്
അത് ഈ ചെരുവിനെ താങ്ങിനിര്‍ത്തിയിരുന്ന സഹന‍ജീവിതങ്ങളുടെ
തവിട്ടു നിറമാര്‍ന്ന വാവിളി
പ്രയത്നോല്‍പ്പന്നങ്ങളെ ചന്തയിലെത്തിക്കാന്‍ പറ്റാത്ത കര്‍ഷകരുടെ
തവിട്ടു നിറമാര്‍ന്ന വാവിളി
മണ്ണിലുംചളിയിലും മറചെയ്യപ്പെട്ട പച്ചപ്പാടങ്ങളുടെ
തവിട്ടു നിറമാര്‍ന്ന വാവിളി
ഹരിതാഭമാം മേല്‍ക്കുടകള്‍
അനുക്രമവളര്‍ച്ചയുടെ സ്വപ്നങ്ങളില്‍ നിന്നും പിഴുതെടുക്കപ്പെട്ടപ്പോള്‍
താഴ്വരയുടെ അടിത്തലത്തില്‍
ഇടുപ്പൊടിഞ്ഞ് ഉരുതിവീണ ഒരു മുഴുവന്‍ മല
താഴ്വരക്കീഴില്‍ സ്വയമുണ്ടാക്കിവെച്ച മലയിടിച്ചിലില്‍
പെരും പാറക്കല്ലുകളിടിച്ച് തരിപ്പണമായ
ഓളിയിടുന്ന ഉരുക്കുപല്ലന്‍ യന്ത്രങ്ങള്‍ -
അവയെല്ലാം എന്തെ പരിചിതമായ് തോന്നുന്നു?

4
കൊട്ടകൊട്ടയായ് ചുറ്റിപ്പതിക്കും സമരസ വിത്തുകള്‍
ഞാനെന്‍റെ ശൈശവത്തില്‍ ശേഖരിക്കുമായിരുന്നു
ചിറകുള്ള വിത്തുകള്‍, സാദ്ധ്യതകളുടെ പൊതികള്‍
അല്ലെങ്കിലവ ധൃതിയില്‍ തൂത്തുവാരും തൂപ്പുകാരുടെ
മറന്നിട്ട കുപ്പക്കൂമ്പാരങ്ങളില്‍ നഷ്ടമായിരുന്നേക്കാം
മാംസളം മാത്രം നക്കും അധരങ്ങളില്‍ നിന്നുമവ
പതിക്കാം താഴെ, വിത്തുകള്‍ കുരുക്കള്‍ വൃഥാ പാഴായിപ്പോകാം പിന്നെ
ചില ബീജങ്ങള്‍ മാത്രമെത്തിടാം
ഭൂമാതാവിന്‍ വിശിഷ്ട ഞൊറികളില്‍
എന്തുകൊണ്ടിത് പരിചിതമായ് തോന്നുന്നെനിക്ക്
ജീവന്‍റെ തുണ്ടുകള്‍ പ്രതീക്ഷാപൂര്‍വം ശൂന്യതയുടെ
ആര്‍ത്തിപൂണ്ട വായില്‍ എറിയപ്പെടുന്നത് കാണുമ്പോള്‍?

This is a translation of the poem Riddles In Green (& Hindi Translation) by Denis Mair
Tuesday, July 12, 2016
Topic(s) of this poem: nature
POET'S NOTES ABOUT THE POEM
ശ്രീ ഡെനിസ് മയറുടെ 'Riddles In Green' എന്ന കവിതക്ക് അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം ഞാനെഴുതിയ പരിഭാഷയാണിത്. തെറ്റുകുറ്റങ്ങള്‍ വായനക്കാര്‍ സദയം പൊറുക്കുക.
COMMENTS OF THE POEM
Sekharan Pookkat 02 August 2016

enniyalodumgatha vaarshikavalayangal theerthoritharuvin marikayilirikkumbol kandeen njananeekam kabandhangalenmunnil aadithimirkkunnu kathakalothiripperi naadum kaadum kaattuthenum kaattaruviyum-pinne keettarivumaathramaai theerumoyennothi bbalanmaar chuttum peerthu nilkkumboladheeranai theerunnu chirakulla vithukal pachakkadangatha maathramakumbol

1 0 Reply

Thank you Sekharan-ji. I am glad there are at least a few serious readers here for Malayalam poetry. God bless.

0 0
Denis Mair 12 July 2016

As the writer of the original poem, I want to thank Madathil Rajendran Nair for being the ferryman who took my thoughts across into Malayalam.

1 0 Reply
Denis Mair 12 July 2016

As the writer of the original poem, I want to thank Radathil Rajendran Nair for being the ferryman who took my thoughts across into Malayalam.

1 0 Reply
Madathil Rajendran Nair

Madathil Rajendran Nair

Bombay, India
Close
Error Success