രാവ് Poem by SALINI NAIR

രാവ്

Rating: 5.0

ഒരു മിഴിനീർക്കണം തേങ്ങിയോ
ദൂരെ ഒരു താരാപഥം വിടചൊല്ലിയോ
ഏകാന്തമാകുമൊരു രാവിൻ ചില്ലയിൽ
പാതിരാക്കിളി കൂടുകൂട്ടിയോ
നിലാവിൻ സ്വാന്ത്വനം വിടചൊല്ലുന്നുവോ
ദൂരെ ഏതോ പകലിൻ നൊമ്പരം വിതുമ്പുന്നുവോ

അകലും മർമരം മിഴിനീരായണയുന്നുവോ
വിടചൊല്ലും ഗദ്ഗദം കനലായി പെയ്യുന്നുവോ
വിടപറയുവാനായീ തീരത്തു
അലയും തോണിയിൽ അമരും
ഏകാന്ത പഥികനായ്മാറും
രാവിൻ മിഴിനീർക്കണം ………..
©2017 SALINI.S.NAIR. All rights reserved

Monday, July 24, 2017
Topic(s) of this poem: life
COMMENTS OF THE POEM
Kumarmani Mahakul 24 July 2017

There is wish to make a dazzling tone far across the galaxy. Adding to the cashew nest self-esteem is hiking twenty-four to ninety hours. The gap between the break and the cold is wonderfully perceived. An amazing poem is very well crafted in Malayalam language. This is an interesting poem on perception of life...10

0 0 Reply
READ THIS POEM IN OTHER LANGUAGES
SALINI NAIR

SALINI NAIR

kottayam
Close
Error Success