വരിക എൻ സ്നേഹദീപമേ Poem by prema kumari

വരിക എൻ സ്നേഹദീപമേ

വരാമ പ്രിയനെ എന്നിൽ
വന്നു ചേരാമൊ
നൽകാനായ് ഒന്നുമില്ലെന്നിൽ
എങ്കിലും വന്നു ചേരാമൊ
മധുര സ്വപ്നങ്ങൾ കൊണ്ട്
അലയും ഞാനിന്ന്
ഹർഷ പൂരിതനായി വന്ന്
പുളകമേകാമൊ

വരാമൊ പ്രിയനെ - - - - -

മിന്നും മിന്നാമിനുങ്ങുപോൽ വന്നിടാമൊ
എന്നിൽ തെളിഞ്ഞിടാമൊ
തന്നിടാം എൻ ഹൃദയം മുഴുവനായ് പ്രിയനെ എന്നാളും വാഴുവാനായ്
ഇരുളടഞ്ഞ ഹൃത്തിൽ നിൻ കാന്തി ചിന്തിടുവാൻ
വരിക എൻ സ്നേഹദീപമേ വന്നു വാണിടുക
Graphic: Sandy W. saved to Cover Pinterest)

വരിക എൻ സ്നേഹദീപമേ
Monday, March 1, 2021
Topic(s) of this poem: affinity and love,invitation,heart,heart love
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success