പോരാളി Poem by Amathan Packanar

പോരാളി

'ജയിച്ചു വരാൻ ആശംസിച്ചു കൊണ്ട്
നീയെന്റെ നെറ്റിയിൽ ചാർത്തിയ കുങ്കുമ കുറിക്ക്
എന്റെ സുഹൃത്തിന്റെ ചോരയുടെ ഗന്ധമായിരുന്നു
മറ്റനേകം പേരുടെ സീമന്ത രേഖയിൽ നിന്നും
അത് കുങ്കുമത്തിന്റെ ചുവപ്പ് മായ്ച്ചു കളഞ്ഞിരുന്നു
ജയിച്ചു വന്നതിന്റെ അന്ന് നീ ചാർത്തി തന്ന പട്ടിന്
ശവക്കച്ചയുടെ നിറമായിരുന്നു.
മനസ്സാക്ഷിയുടെ മുകളിലേക്ക് ഞാനതിട്ടു അവയെ കുഴിച്ചു മൂടിക്കളഞ്ഞു
ഇന്നിതാ...എന്റെ പരാജയത്തിന്റെ പിറ്റെന്നാൾ
ഈ ശവപ്പറമ്പിൽ എന്റെ കുഴിമാടത്തിലേക്ക് പൂക്കൾ അർപ്പിക്കുമ്പോഴും
നിന്റെ കണ്ണുകളിൽ കണ്ടത് അതേ തീയായിരുന്നു
നീയതു പുതിയൊരുവനു പകർന്നു കൊടുക്കുമെന്നറിയാം
...എങ്കിലും ചോദിക്കട്ടെ?
മരണാനന്തരം എന്താണ് ജനം എനിക്ക് ചാർത്തി തരുവാൻ പോകുന്ന പേര്
രക്തസാക്ഷിയെന്നോ?
അതോ...കൊലയാളിയെന്നോ? '

Friday, December 12, 2014
Topic(s) of this poem: malayalam
POET'S NOTES ABOUT THE POEM
This poem is published in 'http: //amthan4u.blogspot.in/' by me
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success