സമാന്തരങ്ങൾ Poem by Amathan Packanar

സമാന്തരങ്ങൾ

'ഞാൻ നിനക്കൊരു നീലാകാശം തന്നപ്പോൾ
നീ എനിക്ക് കാണിച്ചു തന്നതൊരു കടലാണ്
അതിന്റെ പ്രശാന്തതയിൽ നീ നിന്റെ തിരമാലകളെ ഒളിപ്പിച്ചു
നീലിമയിൽ അടിയൊഴുക്കുകളെയും
പക്ഷെ എന്റെ ആകാശത്തിലെ നക്ഷത്രങ്ങളോടൊപ്പം നീയും പുഞ്ചിരിച്ചു
ഞാൻ നിനക്കായി കാർമേഘങ്ങൾ ഒഴിവാക്കി നിന്നു
നിന്റെ പരപ്പിൽ ഞാൻ എന്നെത്തന്നെ കാണുകയായിരുന്നു
എന്നിട്ടുമെന്തേ?
ചക്രവാളങ്ങൽക്കിപ്പുറം നില്ക്കുന്നവന് പരസ്പരം ചേർന്ന് നില്ക്കുന്നു എന്ന തോന്നലുളവാക്കി
നാം സമാന്തരങ്ങളായി നില കൊണ്ടു?

ഭൂമിയുടെ മറുകരയോളം”

POET'S NOTES ABOUT THE POEM
The poem was written in Malayalam language.Already published in blog http: //amthan4u.blogspot.in/
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success