Eclipse Poem by Suresh Kumar EK

Eclipse

ഗ്രഹണം
- - - - - - -
പ്രതീക്ഷിക്കാത്തസമയങ്ങളിൽ
കാർമേഘങ്ങൾ അറിയാതെ
ആകാശങ്ങളിൽ നിറയുന്നു
വെളുത്ത പഞ്ഞിക്കെട്ടുകൾ
കറുത്ത പർവ്വതങ്ങളാകുന്നു
നിലാവിനെ മറച്ചുകൊണ്ട്
വിഷാദഛായയുയുമായി
ചക്രവാളം വരെ നിറയുന്നു
ചലനമില്ലാതെ, ജീവനില്ലാതെ
ഗ്രഹണ സമയം പോലെ
മാംപൂവുകൾകരിയുന്നു
സ്വർണ വർണമാർന്ന
കുലകളെല്ലാമുണങ്ങി
കറുത്തു പൊടിയായി
കാറ്റിൽചുറ്റും പാറുന്നു
സൃഷ്ടിയുടെ ആവേശവുമായി
ചുറ്റിപ്പടർന്ന പരാഗണം
മൃത്യുവിന്റെ കൈകളിൽ
അലിഞ്ഞു പോവുന്നു
പൂത്തു കായാവാൻ
അനുവദിക്കാതെ
തണുപ്പിലും കരിക്കുന്ന ചൂട്
ആരും കാണാതെ കേൾക്കാതെ
നിശ്ശബ്ദമായ ഒരു ചിരിയുയരുന്നു
മനുഷ്യവിധിയുടെ നിസ്സംഗമായ ചിരി.

Monday, December 14, 2020
Topic(s) of this poem: life
COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success