അടുത്തടുത്തുള്ള
ഹൈടെൻഷൻ കമ്പികളിലിരുന്നു
രണ്ടിണപക്ഷികൾ
കൊക്കുരുമ്മാൻ നോക്കുകയാണ്
നഗരമധ്യേആരുംകാണാതെ
അവർ പ്രണയം അറിയിക്കയാണ്
ആ പഞ്ചവർണ്ണക്കിളികളുടെ
നൃത്തം ചെയ്യുന്ന ചിറകുകളിൽ
ശൃംഗാരം വിടർന്നു പുഷ്പിക്കുന്നു
നഗരമധ്യേ, രണ്ടുകമ്പികളിലിരുന്ന്
അവർ കണ്ണും കണ്ണും നോക്കുകയാണ്
ഒന്ന് കൊക്കുരുമ്മിയാൽ തീർന്നു
രണ്ടും കരിക്കട്ട
സ്വന്തം ശരീരത്തിലൊഴുകുന്ന
വൈദുതിയറിയാൻ
പ്രണയികൾക്കൊരിക്കലും
കഴിയാറില്ല.
ഒന്ന് ചുംബിക്കാൻ വേണ്ടി
കരിഞ്ഞുചാരമായാലെന്ത്
ആഒരു നിമിഷം മാത്രം
മതി.
This poem has not been translated into any other language yet.
I would like to translate this poem
Beautifully presented.....! Love is a leap into the unknown! Sometimes the outcome is beautiful....! Sometimes it can be deadly.... the experience of being burnt into ashes!