I Have To Say Poem by Suresh Kumar EK

I Have To Say

എനിക്ക് നിന്നോട് പറയാനുള്ളത്
- - - - - - - - - - - - - - - - - - - - - - - -
ഞാനൊരു കിളിയായിരുന്നെങ്കിൽ
എനിക്ക് നിന്നിലൊളിക്കാമായൊരുന്നു.

നിന്റെ ചില്ലകൾക്കിടയിൽ ആരും
കാണാതെയൊരു മെത്തയൊരുക്കമായിരുന്നു.

ആരോടും ചോദിക്കാതെ തന്നെ, നിന്നിൽ
സ്വച്ഛന്ദം പാറിപ്പാറി നടക്കാമായിരുന്നു.

നിൻ പൊത്തിൽ മുട്ടകളിട്ട്, അടയിരുന്നു
കൊത്തിയുടച്ചു വിരിയിക്കാമായിരുന്നു.

കുഞ്ഞുങ്ങളെയെല്ലാം നിന്നെയേല്പിച്ചു
ഭക്ഷണവും തേടി പറക്കാമായിരുന്നു.

നിന്മേനി ചാരുതയേകുന്ന സുന്ദരമാം
പച്ചപ്പിലവയെ ലാളിക്കാമായിരുന്നു.

നിന്നനുരാഗത്തിൻ തണലിൻ തണുപ്പിൽ
ഒട്ടിപ്പിടിച്ചു സ്നേഹിക്കാമായിരുന്നു.

പക്ഷെയെന്തേ ഞാനിങ്ങനെയായിപ്പോയി?
കൊതിച്ചതൊന്നും കൊതിക്കാത്ത പോലെ
നിനച്ചതൊന്നുംനിനക്കാത്ത പോലെ.......

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success