Malayalam 14 - നവരസങ്ങളിൽ മഴ ൪. രൗദ്രം Poem by Unnikrishnan Sivasankara Menon

Malayalam 14 - നവരസങ്ങളിൽ മഴ ൪. രൗദ്രം

Rating: 5.0

പണ്ട് ഒരു രാജാവിന്റെ കഥ* പറയാൻ
ഒരു കാട് മലയിറങ്ങി വന്നു.
ഇന്ന് മല തന്നെ മഴയിറങ്ങി
മടയിറങ്ങി മലയിറങ്ങി വന്ന്
കാടുലഞ്ഞ് നാടുലഞ്ഞ് വീണ്
മാടൊഴുകി വീടൊഴുകിപ്പോയി
ആറൊഴുകി നൂറൊഴുകിപ്പോയി
ആളൊഴുകിപ്പോയി.
കരയൊഴുകിപ്പോയി.
കുടിയഴിഞ്ഞ് മടിയൊഴിഞ്ഞ്
മനമുരുകിപ്പോയി.
അവൾക്ക് തുടിക്കും കാലിൽ
രുദ്രൻ താണ്ഡവമാടി,
അവൾക്ക് ചെമന്ന കൺകോണുകളി-
ലുതിരമൊഴുകിപ്പോയി.

*Macbeth by Shakespeare says 'Macbeth will be safe until Great Birnam Wood comes to Dunsinane Hill.'

Saturday, October 20, 2018
Topic(s) of this poem: rain
POET'S NOTES ABOUT THE POEM
Rain Rages
COMMENTS OF THE POEM

Rain, the most benevolent soul. But could be infuriated by man's continued apathy towards Nature. The Flood of 2018 in Kerala was purely manmade

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success