Malayalam 35 - പ്രളയം മുതൽ പ്രണയം വരെ Poem by Unnikrishnan Sivasankara Menon

Malayalam 35 - പ്രളയം മുതൽ പ്രണയം വരെ

Rating: 5.0

മഴയെന്നെ മറന്നുപോയെന്ന്
ഭയന്നിരുന്നു ഞാൻ;
ഘൃണപെറും ശരത്തിലും
പ്രേതാവേശിതമാം ശിശിരത്തിലും
കാളകൂടം പോൽ തീ തുപ്പി
ഉരുകിയൊലിക്കും വേനലിലും
ഞാനവളുടെ നനവാർന്ന
പരിരംഭണത്തിനായ് കേണു, വെന്നാൽ
അവൾ തിരിഞ്ഞുപോലും നോക്കിയില്ല.
എൻമഴയെന്നെ മറന്നെന്ന്
ഭയന്നുപോയ് ഞാൻ.

പക്ഷേ
ഇടവപ്പാതി പിറന്നപ്പോൾ
ആകാശങ്ങൾ പിളർന്നപോൽ
അവളെന്നിൽ പെയ്തുനിറഞ്ഞു
കൈകൾക്കുള്ളിലെന്നെയൊതുക്കി
കാൽക്കൂട്ടിലെന്നെയുരുക്കി
എന്നിൽനിന്നെന്നെത്തന്നെ
ചോർത്തിയെടുത്തു,
നനഞ്ഞ പരുത്തിത്തുണിപോൽ
അവളെന്നെയെടുത്തുടുത്തു,
വാടിയ ചേമ്പിൻതണ്ടുപോൽ
അവളിൽപ്പൊതിഞ്ഞു ഞാൻ കിടന്നു.


This is a loose transition of my poem 'Her Embrace'

Monday, July 15, 2024
Topic(s) of this poem: lust,passion,rain
COMMENTS OF THE POEM

Love is a torrent of unending rain

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success