(01)
പ്രണയം പ്രളയമായ്
നമ്മിൽ നിറയുമ്പോൾ
പിന്നെ നമ്മളില്ല
ഈ ഭൂമിയുമാകാശവുമില്ല
കാഴ്ചയും ഭ്രമവുമില്ല
സ്മൃതിവിസ്മൃതികളില്ല,
പ്രണയം മാത്രം.
അതോ പ്രളയമോ?
(02)
കനവുനെയ്യും നിലാവിന്
പ്രണയക്കിനാക്കൾ മാത്രമേ അറിയൂ,
അല്ലിൽ വിതുമ്പും രാവുകൾക്ക്
ഭഗ്നപ്രണയാതുരം രാഗങ്ങളെല്ലാം.
(03)
ഉളിമുറിവെത്രയേറ്റിട്ടാണ്
ശില ശിലയായത്!
പ്രണയിതൻ
വ്രണിതഹൃദയവും.
(04)
ഉറങ്ങുമ്പോൾ മാത്രം
സ്വപ്നങ്ങൾക്ക് വഴങ്ങുന്ന
കഠിനഹൃദയരല്ല
കമിതാക്കൾ.
This poem has not been translated into any other language yet.
I would like to translate this poem