കൂട് (Malayalam) Poem by Farisa Haleel

കൂട് (Malayalam)

Rating: 5.0

നിർബാധം താഴേക്ക് പതിക്കുന്ന
ഓലകളുടെയും തേങ്ങകളുടെയും
കൂട്ടത്തിലേക്കു കൂട്
എടുത്തെറിയപ്പെട്ടത് കണ്ടപ്പോൾ
കണ്ണുകളിൽ ചൂട് കയറി,
വെള്ളം നിറഞ്ഞൊഴുകി...
ഉയരത്തിലേക്ക് തല നീട്ടിയ,
കാറ്റിനെയും കൂട്ടിനെയും
താലോലിച്ച,
തണലിന്റെ തൂണ്
വെറുമൊരു വരയായി
പതിയെ നിലം പതിച്ചു...
കൂടൊരുക്കിയ കമ്പുകൾ
നെരിഞ്ഞമർന്നു.
നിലവിളിക്കാൻ തൊണ്ടയിടറി...
ചിറകുകൾക്ക് ഭാരമേറി...
നിറഞ്ഞ കണ്ണുകളിൽ
ഒറ്റവരക്ക് പകരം ഇലക്‌ട്രിക്
വരകൾ തെളിഞ്ഞു...

[22 September 2016]

Thursday, September 22, 2016
Topic(s) of this poem: bird
COMMENTS OF THE POEM
Akhil Raveendran 28 September 2016

Meaning full poem.. i got what you mean..

0 0 Reply
Farisa Haleel 03 November 2016

Thank you so much akhil

0 0
READ THIS POEM IN OTHER LANGUAGES
Close
Error Success