ആദ്യാക്ഷരം കുറിച്ചു
തന്നെൻ കുഞ്ഞിളം കൈകളാൽ.
കൂടെ നടന്നും
കൂടെ കളിച്ചും
...
സ്നേഹത്തിൻ രത്നങ്ങളും
കരുതലിൻ തൊങ്ങലുകളും
പിടിപ്പിച്ച കിരീടം
നീ ചാർത്തി തന്നപ്പോൾ,
...
അമ്മയുടെ മാറിലൂടെ
ഒഴുകിതീർന്ന കണ്ണീരാണ്
മകളെ നീ.
വറ്റിവരണ്ട നിൻ രോദനം ഏറ്റുപാടുന്ന
...
ഓട്ടുവിളക്കിലെ കരിയേക്കാൾ
ഇരുട്ടാണിന്നത്തെ രാത്രിക്ക്.
കോടമഞ്ഞിനേക്കാൾ
തണുപ്പാണീ ദേഹത്തിന്.
...
നീയെനിക്കായ് സമ്മാനിച്ച
വെള്ളിമണി കൊലുസുകൾ
ഞാൻ തിരിച്ചയക്കട്ടെ,
നൊമ്പരങ്ങൾ പേറുന്ന പാദങ്ങൾക്ക് അവ ചേരില്ല..
...
വഴി നീളെ ഞാൻ കണ്ട
പൂക്കളുമിലകളും കറുപ്പ്.
എന്റെ വടക്കുനോക്കിയിൽ
കിഴക്കിന് പകരം പടിഞ്ഞാറ്.
...
നന്ദി,
ദുരാർത്തിയുടെ കാഹളങ്ങളിൽ
അമർന്നെരിയുന്ന നിലവിളികളിൽ
നിലച്ചുപോയ വെടിയൊച്ചകൾക്ക്.
...
നിർബാധം താഴേക്ക് പതിക്കുന്ന
ഓലകളുടെയും തേങ്ങകളുടെയും
കൂട്ടത്തിലേക്കു കൂട്
എടുത്തെറിയപ്പെട്ടത് കണ്ടപ്പോൾ
...
അച്ഛൻ (Malayalam)
ആദ്യാക്ഷരം കുറിച്ചു
തന്നെൻ കുഞ്ഞിളം കൈകളാൽ.
കൂടെ നടന്നും
കൂടെ കളിച്ചും
കാണാ ചൂരലാൽ ശാസിച്ചു ഞങ്ങളെ.
ഇന്നോളം ഊട്ടിയ
ഉരുളകളെല്ലാം
ദൂരെ ദ്വീപിലെ
രാവും പകലും.
ഇന്നീ കൈകളിൽ
സ്നേഹത്തിൻ പൊതികളില്ല,
നീട്ടി വിളികളുമില്ല.
യാത്ര പറയാതെ
പടികടന്നകലുമ്പോൾ
നീ ഞങ്ങളെ താലോലിച്ചുറക്കിയ
ഉമ്മറതിണ്ണയും ഏകനായി.
[21 April 2016]
Kui