Parunth Poem by Suresh Kumar EK

Parunth

പരുന്ത്
-----------
നിന്റെ കണ്ണുകളിലെ നീലാകാശത്തിൽ
ഒഴുകി നടക്കുന്ന ഒരു പരുന്താണ് ഞാൻ
എന്റെ ദിശയെപ്പോഴുമീയാകാശങ്ങളിൽ
എവിടെയെല്ലാമോ നഷ്ടമാവുന്നു പ്രിയേ
നിന്റെ സ്നേഹത്തിന്റെ ചൂടിലും തണുപ്പിലും
എന്റെയീ തൂവലുകൾ കൊഴിഞ്ഞു തീരുന്നു
അറിയാത്തൊരാവേശത്തിരയിലുയർന്നെന്നെയീ
അനുഭൂതികളെങ്ങോട്ടോ കൊണ്ട് പോകുന്നു
മുകളിലിങ്ങനെയങ്ങിനെയൊഴുകുമ്പോൾ
കാണുന്നു ഞാനെല്ലാം വ്യക്തമായി താഴെ
സ്നേഹമായൊരീ കൊടുങ്കാറ്റിൽ നീയെന്നെ കൊണ്ടുപോകുന്നതെങ്ങോട്ടാണെൻ പ്രിയേ?

Monday, December 28, 2020
Topic(s) of this poem: bittersweet love
COMMENTS OF THE POEM
Sk Nambiar 28 December 2020

confused floating love, sight from heights, beautiful

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success