Pingami Poem by Suresh Kumar EK

Pingami

പിൻഗാമി
---------------
പിന്നിലായെപ്പോഴും
പോകുന്നവരൊക്കെയും
മുന്നിലേക്കെന്നെങ്കിലും
വന്നെത്തും നിശ്ചയം
ഇതെന്തിങ്ങനെ നിയമം
വേണ്ടയൊട്ടുമത്ഭുതം
ഇതാണ് വർത്തുളനിയമം
വൃത്തത്തിനു ദിശകളില്ല
മുൻപിലും പിൻപിലുമില്ല
ദിശകളുടെ തരംതിരിവില്ല
കർമപരിധികളിലൂടെ
അനന്തമായ് കറങ്ങാം
തിരിഞ്ഞുനോക്കേണ്ടതില്ല
കേന്ദ്രത്തിനോട് ബന്ധിച്ചു
അവസാനമില്ലാതെ കറങ്ങാം
സ്വയം ഭ്രമണം ചെയ്യാം
വേഗമധികമായാൽ
ശൂന്യതയിലേക്ക് തെറിച്ചു പോവാം
പിന്നെ നീ വെറുമൊരു ഉൽക്ക
കറങ്ങിപ്പറന്ന് കത്തിയെരിഞ്ഞു
മരിക്കാം

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success