Poompatta Poem by Suresh Kumar EK

Poompatta

പൂമ്പാറ്റ
- - - - - -
പലപ്പോഴായി എന്നെ കൊതിപ്പിച്ചു
എങ്ങോ പറന്നകന്ന നീയിതാ വീണ്ടും
സ്നേഹമായി എന്റെ കൈകളിലേക്ക്
സന്തോഷപൂർവം മടങ്ങി വന്നിരിക്കുന്നു.

നിൻറ്റെ ചിറകുകൾ കരുത്താർജ്ജിച്ചു
പ്രണയവർണങ്ങൾ മിന്നിക്കളിക്കുന്നു.

ആ വര്ണരാജികളിയുയർന്നു പൊങ്ങി
സ്വർഗ്ഗങ്ങളിലാസ്വദിക്കാൻനീയെന്നെ
മോഹപൂർവം മെല്ലെക്ഷണിക്കുന്നു.

സ്വപ്നയാഥാർഥ്യങ്ങൾക്കിടയിൽനീ
അതിർവരമ്പുകൾ ഇല്ലാതാക്കുന്നു.

എങ്ങിനെയാണ് നിന്നെ ഞാനെൻ
കൈകളിലമർത്തിപ്പിടിക്കേണ്ടത്?

നിന്നെ വേദനിപ്പിക്കാതെ എങ്ങിനെ
നാമാ സ്വർഗങ്ങൾ കടന്നു പോവും?

നിന്റെ മൃദു ചിറകുകളിലേറ്റിയെന്നെ
നീയെങ്ങോട്ടാണ് കൊണ്ട് പോകുന്നത്
?
ഏത് പനിനീർപ്പൂവിന്റെ ഇതളുകളിൽ
നമുക്കൊളിച്ചു പാർക്കാൻകഴിയും?

വിടർന്നുയരുന്ന നിന്റെ ചിറകുകൾക്കിടയിൽ
എനിക്കൊരു നക്ഷത്രം കാണാൻ കഴിയുന്നു.
നമ്മുടെ ജീവിതത്തിന്റെ സ്നേഹനക്ഷത്രം.

അതുടഞ്ഞു ചിതറിപ്പോവാതെ എങ്ങിനെയാണ്
നാമതിനെ കാത്തുസൂക്ഷിക്കേണ്ടത്?

Tuesday, December 15, 2020
Topic(s) of this poem: love
COMMENTS OF THE POEM
Sk Nambiar 16 December 2020

The butterfly is used AS AN ARRAY OF IMAGES POETICALLY

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success