Rakthsakshi Poem by Suresh Kumar EK

Rakthsakshi

രക്തസാക്ഷി
------------------------

മുൾവേലികൾക്കിടയിൽ
പെട്ടുപോയൊരു
കുരുവിയെപ്പോലെ
ഹൃദയം പിടക്കുകയാണ്.
കൂർത്തു മൂർത്ത
വേദനകൾക്കിടയിൽ
ചോരയൊലിപ്പിച്ചു കൊണ്ട്
ഞാൻ ചിറകടിക്കുകയാണ്.
തൂവലുകളാകെ ചുവപ്പായി
മാറിപ്പോവുകയാണ്
പ്രണയത്തിന്റെ
രക്തസാക്ഷിയാവാൻ
പ്രിയേ നീയെനിക്ക്
കൂട്ട് വരുമോ?

COMMENTS OF THE POEM
READ THIS POEM IN OTHER LANGUAGES
Close
Error Success