ടണലുകൾ
കുത്തനെ താഴുന്നു
പാറകൾ
തുളച്ചുതുളച്ചു
കറങ്ങിത്തിരിയുന്ന
ജലത്തിനൊടുവിൽ
വൈദുതി ശക്തിയാവുന്നു
ധനവും ഋണവും
സമതുലനം
ഹരിതതീരങ്ങളിലേക്ക്
ശേഷം ജീവജലം
വീണ്ടുമൊരു പുഴ
ഒഴുകിയിറങ്ങുന്നു
ചിറകടിക്കുന്ന പക്ഷികൾ
തിളങ്ങുന്ന ആകാശം
ഹായ്, ഹായ്
This poem has not been translated into any other language yet.
I would like to translate this poem
hydroelectricity or life tself