തുരുത്ത്
- - - - - - -
ആഞ്ഞടിക്കുന്ന തിരമാലകളിൽ
ഇല്ലാതാവാതെതലയുയർത്തി
ഇതാഒരു കരിംപാറക്കെട്ട്.
ഉപ്പുകടലിന്റെ നൈരന്തര്യത്തിനും
ഒട്ടുമേ അലിയിക്കാനാവാത്തത്
പരുപരുത്ത പ്രതലങ്ങൾ
മുഖക്കുരുക്കൾ പോലെ
വികാരങ്ങളുടെ വേലിയേറ്റങ്ങൾ
നിശ്ശബ്ദം ഉള്ളിലൊതുക്കി
നിർജീവമായൊരു
അഗ്നിപർവതം പോലെ
വരണ്ട ജീവിതം പോലെ
മാംസളമായ കക്കകൾക്കും
കടുത്ത ചിപ്പികൾക്കും
പറ്റിപ്പിടിച്ചു വളരാം
ഇടയിൽ മുത്ത് ഒളിപ്പിക്കാം
മൂർച്ചയുള്ള പരുന്തിൻ കൊക്കുകളെയോ
ഞണ്ടിൻ കാലുകളെയോ
തുരുത്തിലെ പാറകൾ അറിയുന്നില്ല
ഈ നിസ്സംഗതയുടെ പുറത്തുരച്ച്
നിങ്ങൾക്കും മൂർച്ച വർദ്ധിപ്പിക്കാം
വരൂ.
This poem has not been translated into any other language yet.
I would like to translate this poem