രൂപാന്തരം
- - - - - - - -
മുടിയെമ്പാടുംവളരുന്നു.
താടിയോ ചുറ്റുംകനക്കുന്നു.
കണ്ണുകളെരിഞ്ഞു മിന്നുന്നു.
നാസികയോ വികസിക്കുന്നു.
പഞ്ചേന്ദ്രിയങ്ങളും പുകയുന്നു.
ഞാനൊരു പക്ഷിയായ് മാറുന്നു.
തൂവലുകളെന്നെ മെല്ലെ മൂടുന്നു
കാലുകളിൽകൂർത്ത നഖങ്ങളിതാ
മുൻപോട്ടു വളഞ്ഞു മൂർച്ചയാവുന്നു
കൃഷ്‌ണമണിയുടെ നിറം അറിയാതെ
കത്തുന്ന ചുവപ്പായി മാറിപ്പോവുന്നു
ചുണ്ടുകൾ കല്ലിച്ചു കറുത്ത് നീലിക്കുന്നു
പാവമാമിരകളെക്രൂരമായ് വീക്ഷിക്കുന്ന
ക്രൂരനായൊരു പരുന്തായി ഞാൻ മാറുന്നു
മേലെയനന്തമായി പടരുന്നൊരാകാശത്തിന്റെ
അറിയാത്ത സാദ്ധ്യതകൾ കാണാതെ പോവുന്നു.
This poem has not been translated into any other language yet.
I would like to translate this poem