Sara Teasdale 01 - ഒരു പെൺകുട്ടിക്കുള്ള ഉപദേശം Poem by Unnikrishnan Sivasankara Menon

Sara Teasdale 01 - ഒരു പെൺകുട്ടിക്കുള്ള ഉപദേശം

Rating: 5.0

1. ഒരു പെൺകുട്ടിക്കുള്ള ഉപദേശം
(Translation of the poem ' Advice To A Girl')

കൈയ്യടക്കാൻ തക്കവനായൊരാളുണ്ടെങ്കി-
ലവനെ കൈയ്യടക്കാൻ നിനക്കാവില്ല.
ഹൃദയത്തിൽ നീയിതുറപ്പിക്കൂ
കോപിഷ്ടയാം എൻപ്രിയ യുവസഖീ.

ഈ വാസ്തവം വജ്രക്കൽ പോൽ കഠിനം,
നിൻ കവിൾത്തടത്തിൽ ചേർക്ക,
നിൻ മിഴിനീരിനെയതു മറയ്ക്കട്ടെ.

തനിയെ നീയിരിക്കുമ്പോൾ
ഒരു ക്രിസ്റ്റൽപോൽ അതുനിൻ കൈയിലെടു-
ത്തതിൻ മഞ്ഞാഴങ്ങളിലേക്ക് ചുഴിഞ്ഞുനോക്കൂ.

അങ്ങിനെ വളരെ, വളരെ നേരം നോക്കിക്കൊണ്ടേ-
യിരിക്കുമ്പോൾ ഒരനുഗ്രഹമായ് നീയതറിയും:
കൈക്കലാക്കാൻ തക്ക മൂല്യമുള്ളവനെ
കൈക്കലാക്കാനൊരിക്കലുമാവില്ലല്ലോ.

Sara Teasdale 01 - ഒരു പെൺകുട്ടിക്കുള്ള ഉപദേശം
POET'S NOTES ABOUT THE POEM
This is my attempt to translate the most beautiful poem 'Advice to a Young Girl ' by the great American Poet of the Nineteenth Century, Sara Teasdale.
COMMENTS OF THE POEM
Unnikrishnan E S 20 January 2022

This is the translation of one of the most marvellous poems of Sara Teasdale. One of the most appreciated poems.

0 0 Reply
READ THIS POEM IN OTHER LANGUAGES
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success